kodalurkkavuayyappatemple@gmail.com srambikkal Bhagavathy Temple +91 9846404231
Home | Temple History | Offerings | Poojas | Upadevas | Festivals | Theerthayathra | Gallery | Contacts
 
 
News & Events
ഒരു ദിവസത്തെ സപ്താഹം വഴിപാട് - ₹. 1,000/-
ഒരു ദിവസത്തെ സപ്താഹം പ്രസാദ ഊട്ട് - ₹. 7,500/-
പങ്കെടുക്കുക

പ്രതിഷ്ഠാ ദിനം
തൃകാല പൂജ - ₹.501/-

ഓരോരുത്തരുടെയും നക്ഷത്രത്തിൽ ബുക്ക്‌ ചെയ്യാവുന്നതാണ്

ക്ഷേത്രത്തിൽ സപ്താഹം ഏപ്രിൽ 6 മുതൽ 13 വരെയാണ്. സ്വാമി ശങ്കര വിശ്വനാഥാനന്ദ സരസ്വതി യാണ് ആചാര്യൻ. ഒരു ദിവസത്തെ സപ്താഹം വഴിപാടായി സമർപ്പിക്കുവാൻ 1,000/- രൂപയാണ്. സപ്താഹത്തിൽ ദിവസവും പങ്കെടുക്കുവാനും, അകമഴിഞ്ഞ സഹായസഹകരണങ്ങൾ ചെയ്തു തരുവാനും ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു

പ്രതിഷ്ഠാ ദിനം
ക്ഷേത്രം തന്ത്രിയുടെ മുഖ്യ കർമികത്വത്തിൽ ഏപ്രിൽ 21 ന് നടത്തപ്പെടുന്ന വിവരം അറിയിക്കുന്നു. അന്നേ ദിവസം നടത്തുന്ന തൃകാലപൂജ, ഓരോരുത്തരുടെയും നക്ഷത്രത്തിൽ ചെയ്യാവുന്നതാണ്. ₹.501/- രൂപ.
ബുക്കിംഗ് ആരംഭിച്ചു

തീർത്ഥ യാത്രകളുടെ ബുക്കിങ്ങും ആരംഭിച്ചു
 
 
 
 
Click Here to Download Brochure
 
 
പ്രിയരെ, നമ്മുടെ ക്ഷേത്രോത്സവം ജനുവരി 25, 26, 27 തീയ്യതികളിൽ ആഘോഷിക്കുകയാണ്.
ജനുവരി 25, 26, 27, 23, 24 ന് വൈകുന്നേരം കലാപരിപാടികളും ഉണ്ട്. ഉത്സവ ദിവസം 27 ന് രാവിലെ പ്രത്യേക പൂജകളും, വിശേഷ വഴിപാടായ ഉദയാസ്തമന പൂജയും ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ നടത്തുന്നതാണ്. കാലത്തു മുതൽ വിവിധ തരം പറവെക്കാനും സൗകര്യമുണ്ടായിരിക്കും. വളരെ ചിലവുവരുന്ന ക്ഷേത്രോത്സവം ഭംഗിയാക്കേണ്ടത് നമ്മുടെ കടമയാണല്ലോ ഓരോരുത്തരും എല്ലാവിധ സഹായസഹകരണങ്ങളും ചെയ്തു തരുവാൻ ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു.

ജനുവരി 26 വൈകുന്നേരം കൊടിയേറ്റത്തിനു മുൻപായി ഉദയാ സ്തമന പൂജക്ക് ബുക്ക് ചെയ്തവർ, ഭഗവാന്റെ നൈവേദ്യത്തിനുള്ള പരിപാവനമായ അരി അളക്കൽ ചടങ്ങിൽ പങ്കെടുക്കേണ്ടതാണ്.

ഉത്സവത്തോടനുബന്ധിച്ച് ജനുവരി 23 മുതൽ 26 വരെ എല്ലാ ദിവസവും രാത്രിയിൽ പ്രസാദ ഊട്ടും 27 ഉത്സവദിവസം പ്രഭാത ഭക്ഷണവും ഉണ്ടായിരിക്കും.

ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രിയുടെ കാർ മികത്വത്തിൽ നടക്കുന്ന അതിവിശേഷ വഴിപാടായ ഉദയാ സ്‌തമന പൂജക്കുള്ള ബുക്കിങ് ആരംഭിച്ചു.

പേരും നക്ഷത്രവും അറിയിക്കുക ₹ 1,001/- (ആയിരത്തി ഒന്നു രൂപ) യാണ്. മറ്റു ബന്ധു മിത്രാദികളോടും വിവരങ്ങൾ പറയുക.
ഉത്സ വത്തിന് ഭഗവത് നാമത്തിൽ പ്രത്യേകം ക്ഷണിക്കുന്നു.
 
 
ക്ഷേത്രത്തിൽനിന്നും നാലമ്പലം തീർത്ഥയാത്ര കഴിഞ്ഞ് തൃശൂർ പൂങ്കുന്നം സീതാരാമ ക്ഷേത്ര ദർശനം നടത്തിയപ്പോൾ
 
എല്ലാവരെയും അറിയിച്ചും പങ്കെടുപ്പിച്ചും ക്യാമ്പ് ഭംഗിയാക്കിത്തരുവാൻ അഭ്യർത്ഥിക്കുന്നു
 
ഇരുങ്കുറ്റൂർ ശ്രീ കൊടലൂർക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ് ഠാ ദിനമഹോത്സവവും, ഉത്രം ഊട്ടും 2023 മെയ്‌ 2 നാണ്. ഓരോരുത്തരുടേയും നക്ഷത്രത്തിൽ വിശേഷ വഴിപാടായ തൃകാല പൂജ ബുക്ക് ചെയ്യാവുന്നതാണ്,...₹. 501/- ചടങ്ങുകളിൽ പങ്കെടുക്കുവാൻ ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു. വിശദ വിവരം നോട്ടിസിലുണ്ട്.
 
 
രുഗ്മിണി സ്വയംവര ഘോഷയാത്രയും
തുടർന്ന് നടന്ന തിരുവാതിരക്കളിയും
 
 
 
 
 
പ്രിയരെ, നമ്മുടെ ക്ഷേത്രത്തിലെ ഭാഗവത സപ്താഹം ഏപ്രിൽ 2 മുതൽ 9 വരെയാണ്. യജ്ഞാചാര്യൻ ബ്രഹ്മശ്രീ സുരേഷ് ശർമ്മാജിയാണ്. വളരെ ചിലവേറിയ ഈ പരിപാടിക്ക് ഏവരുടേയും സഹകരണവും സഹായവും അത്യാവശ്യമാണ്. എല്ലാ ദിവസവും പ്രഭാത ഭക്ഷണവും, ഉച്ച ക്ക് പ്രസാദ ഊട്ടും വൈകുന്നേരം 4 മണിക്ക് ചായയും ഉണ്ടായിരിക്കുന്നതാണ്. ഭക്ഷണം വഴിപാടായി സമർപ്പിക്കുവാൻ താൽപര്യമുള്ളവർ കമ്മിറ്റിയുമായി ബന്ധപ്പെടുക. ഒരു ദിവസത്തെ സപ്താഹം വഴിപാടായി സമർപ്പിക്കുവാൻ 1, 000/- രൂപയാണ്. മുൻകൂട്ടി ബുക്കു ചെയ്യാവുന്നതാണ്. എല്ലാദിവസവും യജ്ഞത്തിൽ പങ്കെടുത്ത് പരിപാടി ഭംഗിയാക്കിത്തരുവാൻ ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു.
 
യജ്ഞാചാര്യൻ ബ്രഹ്മശ്രീ സുരേഷ് ശർമ്മാജിയുടെ അഭിപ്രായം
ഒരു മാതൃകാക്ഷേത്രം.
ഏതാനും വർഷങ്ങൾക്ക് മുൻപ് ആകെ തകർന്ന്ചോർന്നൊലിക്കുന്ന അവസ്ഥയിൽ കിടന്നിരുന്ന ഒരു ക്ഷേത്രമായിരുന്നു കൊടലൂർക്കാവ് അയ്യപ്പക്ഷേത്രം.
ഇന്ന് ക്ഷേത്ര ട്രസ്റ്റിൻ്റെയും, കമ്മറ്റിയുടേയും, ഭക്തജനങ്ങളുടെയും കൂട്ടായ പരിശ്രമം കൊണ്ട് തിളക്കമാർന്ന ഒരു അവസ്ഥയിലേക്ക് ക്ഷേത്രം വളർന്നിരിക്കുന്നു. അവിടെ നടക്കുന്ന ആദ്ധ്യാത്മിക പ്രവർത്തനങ്ങളും, "മാനവ സേവ മാധവ സേവ " എന്ന മഹദ് വചനത്തെ അന്വർത്ഥമാക്കുന്ന സേവാ പ്രവർത്തനങ്ങളും മറ്റ് ക്ഷേത്രങ്ങൾക്കു കൂടി മാതൃകയാക്കാൻ പറ്റിയ വയാണ്.ഈ സദ് പ്രവൃത്തികളുടെ ഗുണം അവിടുത്തെ ഭക്തജനങ്ങളുടെ ജീവിതവും ഐശ്വര്യ പൂർണ്ണമാക്കിയിരിക്കുന്നു.നിരവധി പ്രവൃത്തികൾ ഇനിയും പ്രാവർത്തികമാക്കാനുള്ള നിസ്വാർത്ത പരിശ്രമത്തിലേർപ്പെട്ടിരിക്കുന്ന അവിടുത്തെ ഭക്ത സമൂഹത്തിന് ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ.
ഓം നമോ ഭഗവതേ വാസുദേവായ.
 
 
 
Click Here to - DOWNLOAD
 
പ്രിയരെ, നമ്മുടെ ക്ഷേത്രോത്സവം ജനുവരി 26, 27, 28 തീയ്യതികളിൽ ആഘോഷിക്കുകയാണ്. വളരെ ചിലവേറിയ ഈ പരിപാടിക്ക് ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന ചടങ്ങുകളിലും, ഉദയാ സ്തമന പൂജയിലും മറ്റു പ്രോഗ്രാമുകളിലും പങ്കെടുക്കുവാൻ ഭഗവത് നാമത്തിൽ പ്രത്യേകം ക്ഷണിക്കുന്നു.


ക്ഷേത്രോത്സവം ഭംഗിയാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നാട്ടിലില്ലാത്തവർ ആ ദിവസങ്ങളിൽ എത്തുവാൻ ശ്രമിക്കുക. സാമ്പത്തികമായും മറ്റുവിധത്തിലും എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. ഭക്തിയാദരവോടെ ക്ഷേത്ര ട്രസ്റ്റീ ബോർഡ്‌ & ക്ഷേത്ര കമ്മിറ്റി.


വളരെ വിശേഷ വഴിപാടായ ഉദയാ സ്‌തമാന പൂജക്ക്‌ ₹. 1001/- രൂപയാണ്. ഓരോരുത്തരുടെയും നക്ഷത്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്തവർ തലെ ദിവസം (വെള്ളി ) വൈകുന്നേരം 6.30 ന് അരി അളക്കൽ ചടങ്ങിൽ പങ്കെടുക്കുവാനും വരേണ്ടതാണ്.
 
 
 
 
 
 
ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ആഘോഷത്തോ ടനുബന്ധിച്ചു നടന്ന സർവൈശ്വര്യ പൂജയും , ഘോഷയാത്രയും. ഉച്ചക്ക് പ്രസാദ ഊട്ടും വൈകുന്നേരം ഉറിയടി, കസേരകളി തുടങ്ങിയ പരിപാടികളും ഉണ്ടായി.

കാലത്ത് 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമ ജപവും ഉണ്ടായി.
 
 
 
 
 
 
ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഇരുങ്കുറ്റൂർ ശ്രീ കൊടലൂർക്കാവ്‌ അയ്യപ്പ ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, രോഗികൾക്കായുള്ള ആധുനിക രീതിയിലുള്ള കട്ടിൽ, വീൽചെയർ, ഡ്രെസ്സുകൾ എന്നിവ കൂറ്റനാട് പ്രതീക്ഷ പാലിയേറ്റിവ് ഭാരവാഹികളായ പ്രദീപ്, സുധീഷ്, എന്നിവർക്ക് ചാലിശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ കെ. സി. വിനു കൈമാറുന്നു. ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ ശശി സ്വാഗതവും കമ്മറ്റി മെമ്പർ സേതുമാധവൻ നന്ദിയും പറഞ്ഞു. ഷിനു എൻ. പി. യെ ചടങ്ങിൽ പൊന്നാട അണിയിച്ച് അനുമോദിക്കുകയും ചെയ്തു.
 
 
ഇരുങ്കുറ്റൂർ ശ്രീ കൊടലൂർക്കാവ്‌ അയ്യപ്പ ക്ഷേത്രത്തിലെ നാരായണീയ സമിതി, പാഞ്ഞാൾ തോട്ടത്തിൽ മന വേട്ടേക്കരൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് 30.09.2021 ന് കാലത്ത് മുതൽ നാരായണീയ പാരായണം നടത്തുകയുണ്ടായി. വളരെ ഭംഗിയായി നടത്തി പ്രശംസ നേടിയ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തവർ.
 

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തീരുമിറ്റക്കോട് ഇരു ങ്കൂറ്റൂർ ശ്രീ കൊടലുർ ക്കാവ് അയ്യപ്പ ക്ഷേത്ര വളപ്പിൽ 125 വൃക്ഷത്തൈകൾ നടുന്നു.
 
ഷിനോജ്, എൻ.പി. യുടെ വകയായി ലഭിച്ച പച്ചക്കറി കൊടലൂർക്കാവ് ക്ഷേത്ര സന്നദ്ധ പ്രവർത്തകർ 200 കിറ്റിലാക്കി നാട്ടിൽ വിതരണത്തിനായി തയ്യാറാക്കുന്നു. ആദ്യ കിറ്റ് ഷിനു വിന്റെ അമ്മ പാർവതി വിതരണo ചെയ്യുന്നു.
 
 
വൈകുന്നേരം 5 മണിക്ക് ക്ഷേത്ര പരിസരത്ത് കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ചേർന്ന ലളിതമായ ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി നൽകിയ അണു നശീകരണ മെഷീൻ തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങുന്ന ചടങ്ങ്. ചടങ്ങിൽ വാർഡ് മെംബർമാർ, പഞ്ചായത്ത് സെക്രട്ടറി, കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

4, 6 വാർഡുകളിലെ മെംബർമാർക്ക് സാനിറ്റൈസ ർ, മാസ്ക്ക്, ഓക്സിമീറ്റർ, ഗ്ലൌസ് എന്നിവയും കമ്മിറ്റി നൽകുകയുണ്ടായി.
 
 
കൊടലൂർക്കാവ്‌ അയ്യപ്പ ക്ഷേത്രകുളം അറ്റകുറ്റപണി നടത്തുന്നതിനിടെ കുളത്തിനടിയിൽ ഒരു വശത്ത്‌ പാകിയ നിലയിൽ കണ്ടെത്തിയ വലിയ മരം.
 
 
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തീരുമിറ്റക്കോട് ഇരു ങ്കൂറ്റൂർ ശ്രീ കൊടലുർ ക്കാവ് അയ്യപ്പ ക്ഷേത്ര വളപ്പിൽ 125 വൃക്ഷത്തൈകൾ നടുന്നു.
 
സ്റ്റാർ ബോയ്സ് ക്ഷേത്രത്തിലേക്ക് വഴിപാടായി സമർപ്പിച്ച ദീപസ്തംഭം
 
 
 
Sree Kodalurkavu
Ayyappa Temple
VIDEOS
 
Ayyappan is the Hindu god of growth, particularly popular in Kerala. He is a syncretic deity, the son of Shiva and Mohini – the female avatar of Vishnu. Ayyappan is also referred to as Ayyappa, Sastavu, Hariharaputra, Manikanta, Shasta or Dharma Shasta.
QUICK ENQUIRY
Name
Email
Phone
Type your message

Home | Temple History | Offerings | Poojas | Upadevas | Festivals | Temple Videos | Administration | News & Events | Contacts